ആലത്തൂര്‍ തറവാട്ടിലെ കൃഷ്ണന്‍കുട്ടി എന്ന ചെറുപ്പക്കാരന് ഒരു നാള് യാദൃശ്ചികമായി ആ ഗ്രാമത്തിലെ ഒരു പഴയ കൊട്ടാരത്തില്‍ അകപ്പെട്ടു. പ്രശ്നങ്ങളില്പ്പെട്ട അവന്റെ സുഹൃത്തിനേയും ഭാര്യയേയും ഒളിപ്പിച്ചുതാമസിപ്പിക്കാനായിരുന്നു അവന്റെ ശ്രമം. കൂടെ സഹായത്തിന് അവന്റെ ഉറ്റ ചങ്ങാതി അയ്യപ്പന്കുട്ടിയുമുണ്ട്. ആ കൊട്ടാരത്തില്‍ ഒരു നിധിയുണ്ടായിരുന്നു. അതോടെ ബദ്ധശത്രുക്കളായ അവന്റെ അമ്മാവന്മാരും രംഗത്തെത്തി. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത് നര്‍മത്തില്‍ ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. ഈ നോവല്‍ അത്തരമൊരു സിനിമാക്കഥയാണ്.