വിയര്‍ത്തൊലിച്ച ദേഹവുമായി നിശാവസ്ത്രത്തിന്‍റെ മാത്രം മറവില്‍ വിറയ്ക്കുന്ന തമ്പിയെ കണ്ട് ശിവന്‍കുട്ടിയുടെ ചുണ്ടിലൊരു പുച്ഛച്ചിരി മിന്നിമറഞ്ഞു. നഗ്നത മറയ്ക്കാന്‍ പണിപ്പെട്ട് ജമീല മുറിയുടെ മൂലയില്‍ പതുങ്ങി നിന്നു. “ശിവന്‍കുട്ടീ ...?” തമ്പിയുടെ ചുണ്ടുകള്‍ വിറച്ചു. “പന്നക്കഴുവേര്‍ഡമോന്‍റെ ഈ പോസിലൊരു ഫോട്ടോ വേണം. പാര്‍ട്ടി പത്രത്തില്‍ അടിക്കുറിപ്പു സഹിതം കൊടുക്കാന്‍ ഇത്താമാരുടെ പളുങ്കുമേനി കട്ടുതിന്ന് വീര്‍പ്പിച്ച ഈ പുളുന്തന്‍ ശരീരവുമായി നീയിനിയും ജനസേവനത്തിനിറങ്ങുമോ തമ്പീ. താനെന്തോന്നാ പറഞ്ഞെ? ശിവന്‍കുട്ടിയുടെ പതിനാറടിയന്തിരവും പിണ്ഡം വയ്പും കഴിഞ്ഞ് നീ ഫീനിക്സ് പക്ഷിയായി കെട്ടിയെടുക്കുമെന്നോ?” പകയെരിയുന്ന മനസുമായി അവന്‍ വരുന്നു. ശിവന്‍കുട്ടി. രക്തം..എമ്പാടും രക്തം... അവന്‍റെ വഴി അതായിരുന്നു... രക്തത്തിന്‍റെ വഴി. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ നോവല്‍..